HealthQatar

വിയറ്റ്നാമീസ് ഹൈബ്രിഡ് കൊവിഡ് 19 വേരിയന്റ് വേഗത്തിൽ വ്യാപിക്കുമെന്ന് മുന്നറിയിപ്പ്

കൊറോണ വൈറസിന്റെ പുതിയ ഹൈബ്രിഡ് വേരിയൻറ് മുമ്പ് കണ്ടെത്തിയ പതിപ്പുകളേക്കാൾ കൂടുതൽ വ്യാപിക്കുന്നതാണെന്ന് വിയറ്റ്നാമീസ് ആരോഗ്യമന്ത്രി ങ്യുഎൻ തൻ ലോംഗ് പറഞ്ഞു. ഇന്ത്യയിലും യുകെയിലും ആദ്യമായി കണ്ടെത്തിയ ഒരു പുതിയ കൊറോണ വൈറസ് വേരിയന്റ് വിയറ്റ്നാം നേരത്തെ കണ്ടെത്തിയിരുന്നു.

പുതിയ വേരിയൻറ് വിയറ്റ്നാമിലുള്ള 63 മുനിസിപ്പാലിറ്റി, റീജിയൻ എന്നിവിടങ്ങളിലെ 30 എണ്ണത്തിൽ വരെ വ്യാപിച്ചതായും കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടാകാൻ കാരണമാകുമെന്നും ലോംഗ് പറഞ്ഞു. ലോകാരോഗ്യ സംഘടന യുകെ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടത്തിയ വേരിയന്റ് ആഗോളതലത്തിൽ ഭീഷണിയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

വിയറ്റ്നാം തുടക്കത്തിൽ വൈറസിനെ നേരിടുന്നതിൽ വിജയിച്ച രാജ്യമാണ്. പാൻഡെമിക് ആരംഭിച്ചതിനുശേഷം മെയ് ആദ്യം വരെ സ്ഥിരീകരിച്ചത് 3,100 കേസുകളും 35 മരണങ്ങളുമാണ്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി 3,500ലധികം പുതിയ കേസുകളും 12 മരണങ്ങളും രാജ്യത്തു സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button