HealthQatar

ഖത്തർ വാക്സിനേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ പ്രശംസയേറ്റു വാങ്ങുന്നു

ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആന്റ് ഇൻഡസ്ട്രി സെക്‌ടറിൽ ബൂസ്റ്റർ ഡോസ് ലഭിക്കാൻ നിരവധി ജനങ്ങൾ എത്തുമ്പോഴും സുഗമമായ പ്രവർത്തനങ്ങളും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സ്വീകരിച്ച കർശന നടപടികൾ പ്രശംസയേറ്റു വാങ്ങുന്നു.

ബിസിനസ്, വ്യവസായ മേഖലകളിലെ അവശ്യ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ നൽകാൻ ബു ഗാർൺ ഏരിയയിലെ കേന്ദ്രം ജനുവരി 9നാണ് ആരംഭിച്ചത്. കേന്ദ്രത്തിൽ എല്ലാം വളരെ നന്നായി ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും വാക്സിൻ ലഭിക്കുന്നതു മുതൽ അവിടം വിടുന്നതു വരെ 10-15 മിനിറ്റ് മാത്രമേ എടുക്കൂവെന്നും ഒരേ സമയം നിരവധി ആളുകൾ കേന്ദ്രത്തിലേക്ക് വരുന്നുണ്ടെങ്കിലും തിരക്കും ക്യൂവും ഇല്ലെന്ന് അവർ പറയുന്നു.

ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടറിന് യോഗ്യതയുള്ള ആളുകൾക്ക് പ്രതിദിനം ഏകദേശം 30,000 ഡോസുകൾ നൽകാനുള്ള ശേഷിയുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി, അപ്പോയിന്റ്മെന്റ് എടുത്ത ബിസിനസ്, വ്യവസായ മേഖലകളിലെ ജീവനക്കാരെ വിഭജിച്ച് കേന്ദ്രത്തിൽ എത്തുമ്പോൾ വിവിധ സോണുകളിലേക്ക് അയയ്ക്കുകയും തുടർന്ന് വാക്സിനേഷന് വിളിക്കുകയും ചെയ്യുന്നു.

ലക്ഷ്യമിടുന്നതും യോഗ്യതയുള്ളതുമായ ഗ്രൂപ്പിന് ബൂസ്റ്റർ വാക്‌സിൻ ഡോസ് മാത്രമല്ല, നേരത്തെ സ്വീകരിക്കാത്തവർക്ക് ഒന്നും രണ്ടും ഡോസുകളും കേന്ദ്രം അനുവദിക്കുന്നുണ്ട്. ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്‌ടറിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്നു, ഒരേ സമയം 280 വാക്‌സിനേഷൻ സ്ഥലങ്ങളുമായി 400 മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ 500 ഓളം ജീവനക്കാർ ജോലി ചെയ്യുന്നു.

വാക്‌സിനേഷൻ സെന്ററിലെ ബുക്കിംഗും അപ്പോയിന്റ്‌മെന്റ് പ്രക്രിയക്കുമായി കോവിഡ്-19 വാക്‌സിനേഷൻ ഷെഡ്യൂളിംഗ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button