QatarWeather

ഖത്തറിൽ പൊടിക്കാറ്റിനും കടൽ ഉയരാനും സാധ്യതയെന്ന് ക്യുഎംഡി

ഖത്തറിൽ തെളിഞ്ഞ കാലാവസ്ഥയും താരതമ്യേന തണുപ്പും അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. ചില സമയത്ത് മേഘങ്ങളുണ്ടാകുമെന്നതിനു പുറമെ ഉയർന്ന കടലും ശക്തമായ കാറ്റിനുമുള്ള സാധ്യത  ക്യുഎംഡി അറിയിച്ചു.

കടൽത്തീരത്ത് വടക്ക് പടിഞ്ഞാറൻ കാറ്റ് 08 മുതൽ 23 നോട്ട് വരെ എത്തിച്ചേരും. അല്ലാത്ത സ്ഥലങ്ങളിൽ, ഇത് 20 മുതൽ 36 നോട്ട് വരെ ആയിരിക്കും. താപനില കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലുമാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ദൃശ്യപരത 5 മുതൽ 10 കിലോമീറ്റർ വരെ ആയിരിക്കും. തിരമാലകൾ 6 മുതൽ 13 അടി വരെ ഉയരും. തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റടിക്കുന്നത് ശ്രദ്ധിക്കണമെന്നും ക്യുഎംഡി ട്വീറ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button