QatarUpdates

ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയപ്പോൾ ലംഘനങ്ങളിൽ വൻ വർദ്ധനവ്

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയപ്പോൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 656 പേർക്കെതിരെയാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നടപടി നേരിട്ടവരിൽ 418 പേരും മാസ്ക് ധരിക്കാത്തവരാണ്. ഇതിനു പുറമേ ബീച്ച്, കോർണിഷേ എന്നിവിടങ്ങളിൽ കൂട്ടം കൂടിയതിനു 159 പേർ, സാമൂഹിക അകലം പാലിക്കാത്തതിനു 66 പേർ, ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിനു 4 പേരും നടപടി നേരിട്ടു.

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും പരിഗണിച്ച് എല്ലാവരും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button