QatarUpdates

ഒമർ അൽ മുഖ്താർ സ്ട്രീറ്റിൽ നിന്നും അൽ ജാമിഅ സ്ട്രീറ്റിലേക്കുള്ള ഇന്റർസെക്ഷൻ ഒരു മാസത്തേക്ക് അടച്ചു പൂട്ടും

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അൽ ജാമിഅ സ്ട്രീറ്റിന്റെയും ഒമർ അൽ മുഖ്താർ സ്ട്രീറ്റിന്റെയും ഇന്റർസെക്ഷനിൽ വെള്ളിയാഴ്ച മുതൽ ഒരു മാസത്തേക്ക് താൽക്കാലിക ട്രാഫിക് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.

മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ, ഒമർ അൽ മുഖ്‌താർ സ്ട്രീറ്റിൽ നിന്ന് അൽ ജാമിഅ സ്ട്രീറ്റിലേക്കും തിരിച്ചും ഇന്റർസെക്ഷന്റെ ഇടത്തോട്ടുള്ള പാതകൾ അടയ്ക്കുകയും മറ്റു പാതകൾ തുറന്നു കൊടുക്കുകയും ചെയ്യും.

ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ഏകോപനത്തോടെ താൽക്കാലിക അടച്ചുപൂട്ടൽ, പ്രദേശത്തെ മലിനജല, സ്റ്റോം വാട്ടർ ശൃംഖലകൾ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്.

ഈ ട്രാഫിക് മാറ്റത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ അറിയിക്കാൻ അഷ്ഗാൽ സൈൻബോർഡുകൾ സ്ഥാപിക്കും, കൂടാതെ അനുവദനീയമായ വേഗപരിധി പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ സൈൻബോർഡുകൾ പിന്തുടരാനും എല്ലാവരോടും അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button