QatarUpdates

റമദാൻ മാസത്തിൽ വാഹനമെടുത്ത് പുറത്തു പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക

റമദാനില്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ട്രാഫിക് പട്രോളിംഗ് ശക്തമാക്കുമെന്നും സമഗ്രമായ ഗതാഗത പദ്ധതി റമദാന്റെ ഭാഗമായി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ജാബര്‍ മുഹമ്മദ് അദീബെ പത്രക്കുറിപ്പില്‍ അറിയിച്ചു അറിയിച്ചു.

ഇഫ്താറിന് മുമ്പും ശേഷവുമുള്ള സമയം കൂടുതല്‍ ജാഗ്രതയുണ്ടാകും. റമദാന് സുഗമമായ യാത്ര ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. എല്ലാ വിഭാഗങ്ങളിലും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ അവബോധം വളർത്താനും ഇതു വഴി ലക്ഷ്യമിടുന്നുണ്ട്.

റമദാനില്‍ രാവിലെ 7:30 മുതല്‍ 10 മണി വരേയും, 12:30 മുതല്‍ 3:00 മണിവരേയും 5.30 മുതല്‍ 12 മണിവരേയും ട്രക്കുകള്‍ക്ക് നഗരപ്രദേശങ്ങളില്‍ പ്രവേശനമില്ലെന്ന നിയന്ത്രണം ഉറപ്പാക്കാൻ നഗരങ്ങളുടെയും ബാഹ്യ റോഡുകളുടെയും പ്രവേശന കവാടങ്ങളിലും പുറത്തും പരിശോധനകൾ ശക്തമാക്കും.

മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, മൊബൈലില്‍ ഇഹ്തിറാസ് അപ്‌ഡേറ്റഡായി ഉപയോഗിക്കൽ എന്നിങ്ങനെ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.

മദീനത്ത് ഖലീഫ ട്രാഫിക് വകുപ്പിന്റെ പ്രവർത്തന സമയം രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ്. എന്നാല്‍ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. സാങ്കേതിക പരിശോധന വകുപ്പുകളുടെ പ്രവർത്തന സമയം വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button