HealthQatar

ഖത്തറിൽ കൊവിഡ് ചികിത്സക്കായി സജ്ജീകരിച്ച രണ്ട് ആശുപത്രികൾ സാധാരണ പ്രവർത്തനത്തിലേക്കു മടങ്ങുന്നു

ലോകത്തെ മുഴുവൻ ജനങ്ങളെയും പ്രതിസന്ധിയിലാക്കി കൊവിഡ് മഹാമാരി പടർന്നു പിടിച്ച സമയത്ത് അതിനെ ചെറുക്കുന്നതിനായി രാജ്യത്തെ നാല് പ്രധാന ഹെൽത്ത് സെന്ററുകൾ കൊറോണ വൈറസ് ചികിത്സക്കുള്ള കേന്ദ്രങ്ങളാക്കി ഖത്തർ മാറ്റിയിരുന്നു. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, എച്ച്എംസി, ആരോഗ്യമന്ത്രാലയം എന്നിവർ സംയുക്തമായാണ് ഇതു നടപ്പിലാക്കിയത്.

രാജ്യം കൊവിഡ് മുക്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഹെൽത്ത് സെന്ററുകളിൽ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കയാണ്. ഇതിന്റെ ആദ്യപടിയായി മുയ്ത്തർ, അൽ ഗറഫ എന്നീ ഹെൽത്ത് സെന്ററുകളിലെ കൊവിഡ് ചികിത്സാ സജ്ജീകരണങ്ങൾ നിർത്തലാക്കി സാധാരണ രീതിയിൽ പ്രവർത്തനങ്ങൾ നടക്കും.

അൽ ഗറഫ ഹെൽത്ത് സെന്റർ ഡിസംബർ 13 മുതൽ കൊവിഡ് ചികിത്സ നിർത്തിയപ്പോൾ, ഉമ് സലാൽ ഡിസംബർ 20നാണ് കൊവിഡ് ചികിത്സാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത്. അതേ സമയം റാവ്ദത് അൽ ഖെൽ, ഉമ് സലാൽ എന്നീ ഹെൽത്ത് സെൻററുകൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി തന്നെ തുടരും.

ഈ ആശുപത്രികളിൽ (അൽ ഗറഫ, ഉമ് സലാൽ) രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാകുമെന്നും പിഎച്ച്സിസി അറിയിച്ചു.

News Source: Qatar Tribune

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button