InternationalQatar

മാസ്കും കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയാലുള്ള ക്വാറന്റീനും യുഎഇ ഒഴിവാക്കി

മിഡിൽ ഈസ്റ്റിലെ പ്രധാന ടൂറിസ്റ്റ്, കൊമേഴ്സ്യൽ ഹബായ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ കേസുകൾക്ക് നിർബന്ധിത ക്വാറന്റൈനും അവസാനിപ്പിച്ചു.

രാജ്യത്ത് എത്തുന്ന വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഇനി PCR പരിശോധനകൾ ആവശ്യമില്ലെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ അറിയിച്ചു.

“സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിൽ, ശാരീരിക അകലം പാലിക്കൽ നിയന്ത്രണം റദ്ദാക്കിയിട്ടുണ്ട്. അതേസമയം അടച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഇപ്പോഴും നിർബന്ധമാണ്.” അതിൽ പറയുന്നു.

മറ്റ് യുഎഇ എമിറേറ്റുകളിൽ നിന്ന് വരുന്നവർക്ക് അതിർത്തി കടക്കാൻ നെഗറ്റീവ് പിസിആർ ടെസ്റ്റ് ആവശ്യമായിരുന്നത് തലസ്ഥാനമായ അബുദാബി ഉപേക്ഷിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button