Qatar

ഖത്തറിൽ യൂബർ യാത്രകൾക്കുള്ള നിരക്കിൽ വലിയ വർദ്ധനവ്

യാത്രകൾക്കായി യൂബർ പോലുള്ള റൈഡ്-ഷെയറിംഗ് ആപ്പുകളെ ആശ്രയിക്കുന്ന പൗരന്മാരും താമസക്കാരും ലോകകപ്പിന് മുന്നോടിയായി യാത്രാനിരക്കുകൾ ഗണ്യമായി വർധിച്ചതിനെത്തുടർന്ന് ഈ ആഴ്ച ബുദ്ധിമുട്ടിലായി.

മുമ്പ് വെറും QAR 30 വിലയുണ്ടായിരുന്ന റൈഡുകൾക്ക് ഇപ്പോൾ QAR 190 വരെ ചിലവാകും, ഗൾഫ് രാജ്യത്തുള്ള നിരവധി ഉപയോക്താക്കൾ പറയുന്നത് ജോലിക്ക് ദിവസവും യാത്ര നടത്തുന്നവർക്ക് തിരക്കുള്ള സമയങ്ങളിൽ ഏകദേശം QR 300 വരെ എത്തുമെന്നാണ്. സോഷ്യൽ മീഡിയയിൽ പങ്കിട്ട സ്‌ക്രീൻഷോട്ടുകളും ഇതി കാണിക്കുന്നു.

5 മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ ഒരു റൈഡ് ലഭിക്കുന്നതിനുള്ള സൗകര്യത്തെയും ഇതു ബാധിച്ചു. ഉപയോക്താക്കൾ കുറഞ്ഞത് 10 മിനിറ്റും അതിൽ കൂടുതലും ഒരു ഡ്രൈവറെ ലഭിക്കാൻ കാത്തിരിക്കണം. 15 മിനിറ്റ് നേരത്തെ യാത്രയ്‌ക്കായി തിരക്കേറിയ സമയങ്ങളിൽ ഡ്രൈവറെ കണ്ടെത്താൻ ഏകദേശം 30 മിനിറ്റ് കാത്തിരുന്നതായി ഒരാൾ പറഞ്ഞു.

“റൈഡിന്റെ ചിലവ് QAR 180 ആയിരുന്നു, എന്നിട്ടും എനിക്ക് ഒരു ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് കൂടുതലും നിർമ്മാണവും റോഡ് അടച്ചതും കാരണമെന്ന് ഞാൻ കരുതുന്നു.”അവർ പറഞ്ഞു. “ഡ്രൈവർമാർ സർക്കിളുകളിൽ ചുറ്റിക്കറങ്ങാനും സമയം പാഴാക്കാനും ആഗ്രഹിക്കുന്നില്ല, എന്നാൽ വില ഇത്രയധികം വർധിപ്പിക്കുന്നതാണോ ഏക പരിഹാരം?”അവർ ചോദിച്ചു.

ലോകകപ്പ് സമയത്ത് ഇത്തരം നിരക്കുകൾ പതിവായിരിക്കുമോ അതോ റോഡുകൾ അടച്ചതിനാൽ ഇത് ഹ്രസ്വകാല സംഭവമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. യുബറും ഇതിൽ പ്രതികരണം നടത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button