KeralaQatar

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി അന്തരിച്ചു

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി അന്തരിച്ചു. കോഴിക്കോട് വടകര സ്വദേശി ചെറിയ മൂക്കൊലക്കല്‍ ഉമ്മര്‍ കുട്ടിയുടേയും നഫീസയുടേയും മകന്‍ അഷ്‌റഫ് ചാത്തോത്ത് (54) ആണു മരിച്ചത്.

കഴിഞ്ഞ 16 വര്‍ഷത്തോളമായി ഖത്തറിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കമ്പനിയുടെ ഫിനാന്‍സ് മാനേജറായിരുന്നു

സഫാരിയാണ് ഭാര്യ. ഷിനാസ് അഷ്‌റഫ്, ഷാസില്‍ അഷ്‌റഫ് എന്നിവര്‍ മക്കളാണ് .മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button