Qatar

ലോകകപ്പ് നടത്തിപ്പിൽ ഖത്തറിന് ആവശ്യമായി പിന്തുണ നൽകാനാവശ്യപ്പെട്ട് സൗദി രാജകുമാരൻ

സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ-സൗദ് രാജകുമാരൻ എല്ലാ സൗദി മന്ത്രാലയങ്ങളോടും സർക്കാർ സ്ഥാപനങ്ങളോടും ലോകകപ്പ് ആതിഥേയത്വത്തിൽ ഖത്തറിന്റെ ശ്രമങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നൽകണമെന്ന് നിർദ്ദേശിച്ചു.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശങ്ങൾ നടപ്പാക്കുമെന്ന് സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ സൗദി പ്രസ് ഏജൻസിക്ക് (എസ്പിഎ) നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button