HealthQatar

എച്ച്എംസിയുടെ ആശുപത്രികളിൽ സന്ദർശകർക്ക് കൂടുതൽ നിയന്ത്രണങ്ങൾ

കൊറോണ വൈറസ് രാജ്യമെമ്പാടും പടരുന്ന സാഹചര്യത്തിൽ എച്ച്എംസിക്കു കീഴിലുള്ള ആശുപത്രികളിൽ സന്ദർശകർക്ക് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കി. Hazm Mebaireek General Hospital , Mesaieed Hospital, the Cuban Hospital, Enaya Specialized Care Center എന്നിവയുൾപ്പെടെ കൊവിഡ് 19 ചികിത്സ കേന്ദ്രമാക്കി മാറ്റിയ മുഴുവൻ ആശുപത്രികളിലും സന്ദർശകർക്ക് പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്.

എച്ച്എംസിക്കു കീഴിലുള്ള മറ്റു ആരോഗ്യ സ്ഥാപനങ്ങളിൽ സന്ദർശകർക്ക് പ്രവേശനാനുമതിയുണ്ട്. ഉച്ചക്ക് 12 മണി മുതൽ രാത്രി 8 മണി വരെയാണ് ആളുകളെ അനുവദിക്കുക. എന്നാൽ ഒരു സന്ദർശകന് 15 മിനുട്ടു മാത്രമേ രോഗിയോടൊപ്പം ചെലവഴിക്കാൻ കഴിയൂ.

രോഗികളെ സന്ദർശിക്കാൻ വരുന്നവർ മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കണമെന്ന് എച്ച്എംസി അറിയിച്ചിട്ടുണ്ട്. മാസ്കടക്കമുള്ള സംവിധാനങ്ങൾ സന്ദർശകർ ഉപയോഗിക്കേണ്ടതാണ്. ആശുപത്രി സന്ദർശനം കഴിഞ്ഞ് താമസ സ്ഥലത്തെത്തുന്നവർ വ്യക്തി ശുചിത്വം ഉറപ്പു വരുത്താനും ശ്രദ്ധിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button