InternationalQatar

ഖത്തറിന് ബോസ്നിയയുടെ ആദരവ്, സിറ്റി ഹാൾ കെട്ടിടത്തെ ഖത്തർ പതാകയുടെ നിറമണിയിച്ചു

ഖത്തറിനോടുള്ള ആദരവു പ്രകടിപ്പിക്കാൻ സിറ്റി ഹാൾ കെട്ടിടത്തെ ഖത്തർ പതാകയുടെ നിറമണിയിച്ച് ബോസ്നിയ. ബോസ്നിയയിലെ ചരിത്ര പ്രസിദ്ധമായ സറജെവോ സിറ്റി ഹാളിനാണ് കഴിഞ്ഞ ദിവസം ഖത്തർ പതാകയുടെ നിറം നൽകിയത്.

“ഖത്തർ ഗവൺമെന്റിനും അവിടുത്തെ ഞങ്ങളുടെ സഹോദരങ്ങൾക്കും” എന്ന ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ വിദേശകാര്യ മന്ത്രിയായ ഡോ. ബിസേര തുർകോവിച്ചിന്റെ സന്ദേശത്തോടെ ഇക്കാര്യം ബോസ്നിയൻ മന്ത്രാലയം ട്വിറ്ററിൽ പങ്കു വെച്ചിരുന്നു.

ഖത്തർ അമീറിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം അടിയന്തിര ചികിത്സ ഉപകരണങ്ങളുമായി ഒരു ഷിപ്മെന്റ് ബോസ്നിയയിൽ എത്തിയിരുന്നു. ഇക്കാര്യത്തിൽ ഖത്തർ നേതൃത്വത്തെ പ്രകീർത്തിച്ച് ബോസ്നിയയിലെ നേതാക്കളും രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button