HealthQatar

ഖത്തറിലെ കൊവിഡ് വ്യാപനം എഴുപത്തിയഞ്ചു ശതമാനം കുറക്കാൻ സാധിച്ചുവെന്ന് ഡോ. അൽ ഖാൽ

ഖത്തറിൽ കൊവിഡ് 19 വൈറസിനെ ചെറുക്കാനും രോഗവ്യാപനം തടയാനും നടത്തിയ പ്രതിരോധ നടപടികൾ എഴുപ്പത്തിയഞ്ചു ശതമാനം രോഗവ്യാപനം കുറക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാൻ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളത്തിൽ അറിയിച്ചു.

കൊവിഡ് രോഗം രാജ്യത്തു സ്ഥിരീകരിച്ച് മൂന്നു മാസത്തോളം പിന്നിട്ടു കഴിഞ്ഞപ്പോഴും രോഗികളുടെ എണ്ണം കൂടിയ തോതിൽ നിലനിൽക്കുകയാണ്. ഇതേ സ്ഥിതി വിശേഷം എത്ര കാലം തുടരുമെന്നത് പരിശോധിച്ച് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗലക്ഷണമില്ലാത്തവരെ പതിനാലു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുകയെന്ന പുതിയ പ്രൊട്ടോക്കോൾ മൂലം ഇപ്പോൾ ഡിസ്ചാർജ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ച കാര്യവും ഡോ. അൽ ഖാൽ സൂചിപ്പിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാൽ രോഗവ്യാപനം വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപനം ഉണ്ടാവാതിരിക്കാൻ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button