HealthQatar

ഖത്തറിൽ കൊവിഡ്-19 മരണം മൂന്ന്, ഒരാൾക്ക് രോഗം ഭേദമായി

കൊവിഡ് -19 ബാധിച്ച് ഖത്തറിൽ മരിച്ചവരുടെ എണ്ണം മൂന്നായി. 114 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തതിനൊപ്പം ഒരാൾക്ക് രോഗം ഭേദമായിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും ഖത്തറിൽ തിരിച്ചെത്തി ഹോം ക്വാറന്റൈനിൽ കഴിയുന്നവരാണ് രോഗം സ്ഥിരീകരിച്ച ഒരു വിഭാഗം. ഇതിനു പുറമേ രോഗിയുമായി സമ്പർക്കം പുലർത്തിയ ചിലർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരെ ക്വാറന്റൈനിലാക്കി മതിയായ ചികിത്സ നൽകുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

82 വയസുകാരനായ ഖത്തർ സ്വദേശിയാണ് രോഗം മൂലം മരണമടഞ്ഞത്. ന്യുമോണിയ അടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച അദ്ദേഹത്തിനെ പെട്ടെന്നു തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഖത്തർ ഭരണകൂടം അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം 1435 പേർക്കാണ് കൊവിഡ് 19 ടെസ്റ്റുകൾ നടത്തിയത്. ഇതു വരെ രോഗ ലക്ഷണങ്ങളുമായി വന്ന 26260 പേർക്ക് പരിശോധന നടത്തിയിട്ടുണ്ട്. പുതിയ ലാബ് സംവിധാനങ്ങൾ ഏർപ്പെടുത്തിയതാണ് കൂടുതൽ പരിശോധന നടത്താൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കിയത്. ഇതു വരെ 949 കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ഖത്തറിൽ നിലവിൽ 877 പേർക്കാണ് അസുഖമുള്ളത്. ബാക്കിയുള്ള 72 പേർക്ക് സുഖം പ്രാപിക്കുകയും ചെയ്തു.

എല്ലാ ആളുകളും ഭരണകൂടം നിർദ്ദേശിച്ച മാർഗങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും കൃത്യമായി പാലിക്കണമെന്ന് ഒരിക്കൽ കൂടി മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button