Qatar

അറബ് കപ്പിനു ശേഷം ദോഹ മെട്രോ സാധാരണ പ്രവർത്തന സമയത്തിലേക്ക് മടങ്ങും

2021 ഡിസംബർ 19 മുതൽ മെട്രോ, മെട്രോ ലിങ്ക് സേവനങ്ങൾ സാധാരണ പ്രവർത്തന സമയത്തിലേക്ക് മടങ്ങും.

ശനിയാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ രാവിലെ 6 മുതൽ രാത്രി 11 വരെ സർവീസ് നടത്തുമെന്ന് മെട്രോ ട്വീറ്റ് ചെയ്തു. അതേസമയം, വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെയും സർവീസ് നടത്തും.

ഡിസംബർ 18 ന് സമാപിക്കുന്ന അറബ് കപ്പ് മത്സരങ്ങൾക്കായി മെട്രോ പ്രവർത്തനസമയം പുലർച്ചെ മൂന്ന് വരെ നീട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button