HealthQatarUpdates

ഖത്തറിൽ രോഗികളുടെ എണ്ണം ആദ്യമായി രണ്ടായിരം കവിഞ്ഞു, രോഗം ഭേദമായത് 5235 പേർക്ക്

ഖത്തറിൽ ഒരു ദിവസം കണ്ടെത്തുന്ന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി രണ്ടായിരം കവിഞ്ഞു. ഇന്നു പുതിയതായി രോഗം കണ്ടെത്തിയത് 2355 പേർക്കാണ്. ഇതു വരെയുണ്ടായ ഏറ്റവുമുയർന്ന രോഗികളുടെ കണക്കാണ് ഇന്നത്തേത്. അതേ സമയം ഇന്നു രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 5235 പേരാണ് ഇന്ന് കൊവിഡ് രോഗലക്ഷണങ്ങളില്ലാത്തതിനാൽ ആശുപത്രി വിട്ടത്.

അയ്യായിരത്തിലധികം പേർ ആശുപത്രി വിട്ടതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം മുപ്പതിനായിരത്തിൽ നിന്നും താഴെയായി. 29387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതു വരെ 25839 പേർക്ക് അസുഖം ഭേദമായപ്പോൾ 36 മരണമാണ് രാജ്യത്തു സംഭവിച്ചിരിക്കുന്നത്.

5091 പേർക്ക് പരിശോധന നടത്തിയാണ് 2355 പേർക്ക് രോഗബാധയുണ്ടെന്നു കണ്ടെത്തിയത്. 217988 പേർക്കാണ് ഇതുവരെ രാജ്യത്തു പരിശോധന നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 252 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 1575 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്ന് പതിനെട്ടു പേർ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 217 പേരാണ് ആകെ ഐസിയുവിലുള്ളത്.

കൊവിഡ് രോഗലക്ഷണമില്ലാത്തവരെ പതിനാലു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യുമെന്ന ഖത്തറിന്റെ പുതിയ പ്രൊട്ടോക്കോളാണ് രോഗമുക്തി നേടിയവരുടെ എണ്ണം കൂടാൻ കാരണം. വൈറസ് ബാധ കണ്ടെത്തി പത്തു ദിവസം കഴിഞ്ഞ് രോഗലക്ഷണമില്ലാത്തവർ രോഗം പടരാൻ കാരണമാകില്ലെന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിലെത്തിച്ചത്. ജർമനി, യുകെ, യുഎസ്എ തുടങ്ങി നിരവധി രാജ്യങ്ങൾ ഇതേ രീതി പിന്തുടരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button