QatarUpdates

റമദാൻ മാസത്തിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തർ

റമദാൻ മാസത്തിൽ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നിശ്ചയിച്ച് മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉത്തരവിറക്കി. മന്ത്രാലയം ഇറക്കിയ സർക്കുലർ പ്രകാരം സ്വകാര്യമേഖലയിലെ കമ്പനികളുടെയും സ്റ്റോറുകളുടെയും പ്രവൃത്തി സമയം രാവിലെ 9 മണി മുതൽ 3 മണി വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഫുഡ് ആൻഡ് കാറ്ററിംഗ്, കൺസ്യൂമർ ഗുഡ്സ്, പച്ചക്കറികൾ, പഴങ്ങൾ (ഹൈപ്പർമാർക്കറ്റ് – സൂപ്പർമാർക്കറ്റ് – ഗ്രോസറി), ഓൺലൈൻ ഡെലിവറി നൽകുന്ന റസ്റ്ററന്റുകൾ, കോഫീ ഷോപ്പുകൾ, കഫേകൾ, കാൻഡി ഡേറ്റ്സ് ഷോപ്പുകൾ എന്നിവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ, ഡെലിവറി കമ്പനികൾ, ഫാർമസികൾ, പെട്രോൾ സ്റ്റേഷനുകൾ, ഓട്ടോ സേവനങ്ങൾ, ഏജൻസികൾ, ബേക്കറികൾ, മെയിന്റനൻസ് വർക്ക്ഷോപ്പുകൾ, ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ, ഫാക്ടറികൾ, മെയിന്റനൻസ് കമ്പനികൾ (പ്ലംബിംഗ് സേവനങ്ങൾ, വൈദ്യുതി, ഇലക്ട്രോണിക്സ്), സർവീസ് കമ്പനികൾ, ലോജിസ്റ്റിക്സ് & ഷിപ്പിംഗ് കമ്പനികൾ തുടങ്ങിയവക്കും ഈ ഉത്തരവ് ബാധകമല്ല.

കരാർ, നിർമ്മാണ മേഖല, നിർമാണ കമ്പനികൾ, സാങ്കേതിക, മെക്കാനിക്കൽ വർക്ക് ഷോപ്പുകൾ, മരപ്പണി നടത്തുന്ന സ്ഥലങ്ങൾ, ഓഫീസുകൾ, എഞ്ചിനീയറിംഗ് ലബോറട്ടറികൾ, വെയർഹൗസുകൾ എന്നിവ ഉത്തരവിന്റെ പരിധിയിൽ വരുന്നതാണ്. അതേ സമയം മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചു വേണം എല്ലാ വിധ സ്ഥാപനങ്ങളും പ്രവർത്തിക്കേണ്ടതെന്ന് മിനിസ്ട്രി അറിയിച്ചു. ഇക്കാര്യത്തിൽ നിയമലംഘനം നടത്തുന്നവർ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button