InternationalQatar

ലോകത്തെ മികച്ച 10 മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തർ ദേശീയ മ്യൂസിയം.

ദോഹ: ആർക്കിടെക്ചർ, കല എന്നിവയുമായി ബന്ധപ്പെട്ട ലോകത്തെ പ്രശസ്ത വെബ് മാഗസിനായ ഡിസൈൻ ബൂം തിരഞ്ഞെടുത്ത 2019 ലെ മികച്ച 10 മ്യൂസിയങ്ങളുടെയും സാംസ്കാരിക വേദികളുടെയും പട്ടികയിൽ ഇടം നേടി ഖത്തർ ദേശീയ മ്യൂസിയം.

2019 മാർച്ചിൽ ആയിരുന്നു മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തത്. ജീൻ നൗവെൽ രൂപകൽപ്പന ചെയ്ത, വിൻ‌ഡിംഗ് ഗാലറി വാസ്തുവിദ്യ, സംഗീത, കവിത പുരാവസ്തുക്കൾ, നിയുക്ത കലാസൃഷ്ടികൾ, കലാ സിനിമകൾ എന്നിവയും അടങ്ങുന്ന മനോഹരമായ ദൃശ്യങ്ങൾ മ്യൂസിയം കാണിച്ചു തരുന്നതായി ഡിസൈൻ ബൂം സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഖത്തർ നാഷണൽ മ്യൂസിയം (NMQ) 2019 ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ടൈം മാഗസിനും പ്രഖ്യാപിച്ചിരുന്നു. തീർച്ചയായും സന്ദർശിക്കേണ്ട 100 സ്ഥലങ്ങളിൽ ഒന്നായാണ് ഖത്തർ നേഷണൽ മ്യൂസിയത്തെ ഉൾപ്പെടുത്തിയിരുന്നത്.

11 ഗാലറികൾ വഴി ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഖത്തറിന്റെ രൂപീകരണം മുതൽ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്ന തരത്തിലാണ് മ്യൂസിയത്തിന്റെ രൂപകൽപ്പന.

ഇറ്റാലിയൻ തലസ്ഥാനമായ മിലാനിൽ സ്ഥാപിതമായ ലോകത്തിലെ ആദ്യത്തെ ജനപ്രിയ ഡിജിറ്റൽ ആർക്കിടെക്ചർ ഡിസൈൻ മാഗസിൻ ആണ് ഡിസൈൻ ബൂം. ചൈനീസ് തലസ്ഥാനമായ ബീജിംഗ്,അമേരിക്കൻ നഗരമായ ന്യൂയോർക്ക് എന്നിവിടങ്ങളിലും മാഗസിൻ പ്രവർത്തിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button