HealthQatarUpdates

വെള്ളി, ശനി ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കരുതെന്ന് ഖത്തർ

എല്ലാ ആഴ്ചയിലും വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് കടകൾ തുറക്കേണ്ടതില്ലെന്ന് ഖത്തർ. ഫുഡ് സപ്ലൈ സ്റ്റോറുകൾ, മെഡിക്കൽ ഷോപ്പുകൾ, റസ്റ്ററന്റുകൾ എന്നിവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ അദ്ധ്യക്ഷതയിൽ വീധിയോ കോൺഫറൻസിലൂടെ ചേർന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.

വാണിജ്യപരമായ മറ്റെല്ലാ പ്രവർത്തനങ്ങളും ഈ ദിവസങ്ങളിൽ നിർത്തി വെക്കണം. കൂടുതൽ അവശ്യസാധനങ്ങളെ ഇതിൽ നിന്നും ഒഴിവാക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. രാജ്യത്തെ ജനങ്ങൾ അടിയന്തിര കാര്യങ്ങൾക്കു വേണ്ടിയല്ലാതെ പുറത്തിറങ്ങരുതെന്ന് ക്യാബിനറ്റ് ഒരിക്കൽക്കൂടി നിർദ്ദേശിച്ചു.

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ മന്ത്രാലായം കൈക്കൊണ്ട നടപടികളെ ക്യാബിനറ്റ് പ്രശംസിക്കുകയുണ്ടായി. മറ്റു സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനുള്ള പദ്ധതികളും യോഗം ചർച്ച ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button