QatarWeather

വാരാന്ത്യത്തിൽ മൂടൽമഞ്ഞു കാരണം ദൂരക്കാഴ്ച കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ, ഈ വാരാന്ത്യത്തിൽ പ്രതീക്ഷിക്കുന്ന കുറഞ്ഞ തിരശ്ചീന ദൃശ്യപരതയെക്കുറിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി.

ചില പ്രദേശങ്ങളിൽ ചെറിയ തോതിലോ കനപ്പെട്ട രീതിയിലോ മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നു, പകൽ സമയത്ത് മിതമായ ചൂട്, രാത്രിയിൽ തണുപ്പ് എന്നിങ്ങനെയാകും

കാറ്റിന്റെ അവസ്ഥ സമുദ്ര പ്രവർത്തനങ്ങൾക്ക് അനുകൂലമാണ്, വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിലുള്ള കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസിനും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button