Qatar

എക്സ്പോ 2023 ദോഹയുടെ 80 ശതമാനം ജോലികളും പൂർത്തിയായി

ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ എക്‌സ്‌പോ 2023 ദോഹ സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ 80 ശതമാനം ജോലികളും പൂർത്തിയായതായി മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ പറഞ്ഞു.

ശേഷിക്കുന്ന 20 ശതമാനം പ്രവൃത്തികളിൽ ചില പവലിയനുകളും താൽക്കാലിക സൗകര്യങ്ങളും ഉൾപ്പെടുന്നുവെന്നും അവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഒക്ടോബറിനുമുമ്പ് കൃത്യസമയത്ത് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും എക്‌സ്‌പോ 2023 ദോഹ കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി പറഞ്ഞു.

2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ അൽ ബിദ്ദ പാർക്കിൽ 3 ദശലക്ഷത്തിലധികം ആളുകൾ സന്ദർശനം നടത്തുമെന്നു പ്രതീക്ഷിക്കുന്ന, ആറ് മാസം നീണ്ടുനിൽക്കുന്ന എക്‌സ്‌പോയിൽ പങ്കെടുക്കുമെന്ന് ഇതുവരെ 70 രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button