Qatar
വാഹനം പിടിച്ചെടുത്ത് മൂന്നു മാസത്തിലേറെ ആയവർക്ക് ക്ലെയിം ചെയ്യാൻ അവസരം
മൂന്ന് മാസത്തിലേറെയായി വാഹനങ്ങൾ പിടിച്ചെടുക്കപ്പെട്ട ആളുകൾക്ക് പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം ക്ലെയിം ചെയ്യാൻ 30 ദിവസമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഒഐ) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ട്വീറ്റിൽ അറിയിച്ചു.
സമയപരിധിക്കുള്ളിൽ വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ ഉടമകൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 52ൽ സ്ഥിതി ചെയ്യുന്ന ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ സമീപിക്കാം.
30 days to claim vehicles impounded three months ago: MoI https://t.co/nAYuBOW3EZ
— Qatar Tribune (@Qatar_Tribune) August 17, 2022