IndiaQatar

ദോഹയിൽ നിന്നും മറ്റൊരു ഇന്ത്യൻ നഗരത്തിലേക്കു കൂടി ഇൻഡിഗോ സർവീസ് ആരംഭിച്ചു

ഇന്ത്യൻ ബജറ്റ് എയർലനായ ഇൻ‌ഡിഗോ,  ദോഹയിൽ നിന്ന് ഇന്ത്യയിലെ ലക്‌നൗവിലേക്ക് പുതിയ പ്രതിവാര ഫ്ലൈറ്റ് പ്രഖ്യാപിച്ചു. വിമാനങ്ങൾ 2021 ജൂലൈ 16 മുതൽ പ്രവർത്തനം ആരംഭിക്കും.

6E 1854 ലഖ്‌നൗവിൽ നിന്ന് 5:20ന് പുറപ്പെട്ട് 7:00ന് ദോഹയിലെത്തും. 6E 1853 ദോഹയിൽ നിന്ന് 8.00ന് പുറപ്പെട്ട് 14:25ന് ലഖ്‌നൗവിൽ എത്തും. എയർലൈൻ വെബ്‌സൈറ്റിൽ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ഫ്ലൈറ്റ് ഉണ്ടാകുമെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ദോഹ, ദില്ലി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിങ്ങനെ ഇൻഡിഗോ നിലവിൽ ഏഴ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നു.

https://twitter.com/PeninsulaQatar/status/1411367275500814336?s=19

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button