Qatar

ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക മാച്ച് ബോൾ അനാച്ഛാദനം ചെയ്തു

2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റിന്റെ പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തി, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) കെൽമും ചേർന്ന് ഖത്തർ 2023 എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക മാച്ച് ബോൾ അനാച്ഛാദനം ചെയ്തു.

ആതിഥേയ രാഷ്ട്രമായ ഖത്തറിന്റെ ഐക്കണിക് മെറൂൺ നിറങ്ങൾ ഉൾപ്പെടുത്തി, ഫുട്ബോൾ കളിയുടെ ആവേശവും വേഗതയും ഉൾക്കൊണ്ടാണ് VORTEXAC23 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബോളിന്റെ രൂപകല്പന AFC ഏഷ്യൻ കപ്പ് ഖത്തർ 2023ന്റെ ചിഹ്നത്തിന് സമാന്തരമാണ്, അത് കേന്ദ്രഭാഗത്ത് ഉൾപ്പെടുത്തിയിട്ടുമുണ്ട്.

AFCയുടെ ഔദ്യോഗിക ഗ്ലോബൽ സപ്പോർട്ടറായ കെൽമെ ആണ് VORTEXAC23 രൂപകൽപന ചെയ്തത്. മികച്ച പ്രകടനം, ഗുണമേന്മ, ഈട്, ഉയർന്ന നിലവാരം എന്നിവ ഉറപ്പാക്കാൻ പന്ത് വിപുലമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button