Qatar

തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയം

മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലുള്ള മെക്കാനിക്കൽ എക്യുപ്‌മെന്റ് വകുപ്പ് അഫീഫ് ചാരിറ്റിയുടെ സഹകരണത്തോടെ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു. വിശുദ്ധ റമദാൻ മാസം കഴിയുന്നതു വരെ ദിവസവും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ ഒരു ടീമിനെ ഇവർ സജ്ജമാക്കിയിട്ടുണ്ട്.

ആരോഗ്യ സുരക്ഷയുടെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണം തയ്യാറാക്കി സുരക്ഷിതമായി എത്തിച്ചത്. വിശുദ്ധ റമദാൻ മാസത്തിൽ അഫീഫ് ചാരിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ചട്ടക്കൂടിലാണ് ഈ സംരംഭം.

അനുഗ്രഹീത റമദാൻ മാസത്തിന്റെ മൂല്യങ്ങൾക്കനുസൃതമായി നടത്തുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മെക്കാനിക്കൽ എക്യുപ്‌മെന്റ് വിഭാഗം ഡയറക്ടർ ശരീദ സുൽത്താൻ അൽ റുമൈഹി പ്രശംസിച്ചു. എല്ലാ വർഷവും തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും ആത്മീയ മാസത്തിൽ അവർക്കൊപ്പം നിൽക്കുന്നതിനും സഹായിക്കുന്നതിനും അഫീഫ് ചാരിറ്റിക്ക് അദ്ദേഹം നന്ദിയും കടപ്പാടും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button