QatarUpdates

അൽ ഖോർ ഫാമിലി പാർക്കിലേക്കുള്ള എൻട്രി ടിക്കറ്റുകൾ ഔൺ ആപ്പിൽ ബുക്ക് ചെയ്യാം

അൽ ഖോർ ഫാമിലി പാർക്കിലേക്കുള്ള എൻട്രി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം ‘ഔൺ’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. സേവനം ലഭിക്കുന്നതിന്, ആപ്പിന്റെ സർവീസസ് സെക്ഷനിൽ ‘പാർക്ക് ബുക്കിംഗ്’ ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതിയെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

അൽ ഖോർ ഫാമിലി പാർക്ക് നവീകരണത്തിന് ശേഷം 2020 ഫെബ്രുവരിയിൽ വീണ്ടും പൊതുജനങ്ങൾക്കായി തുറന്ന് 7 പുതിയ വിഭാഗങ്ങളും കൂട്ടിച്ചേർത്തു. 49 ഇനങ്ങളിൽ പെട്ട 315 മൃഗങ്ങളും ഇപ്പോഴതിലുണ്ട്. ഏകദേശം 240,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1983ൽ തുറന്ന പാർക്ക് വിശാലമായ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾക്കും അൽ കുർത്ത്, സിദ്ർ തുടങ്ങിയ വലിയ മരങ്ങൾക്കും പേരു കേട്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button