QatarSports

അമീർ കപ്പ് ഫൈനൽ അൽ തുമാമ സ്റ്റേഡിയത്തിൽ വച്ചു നടക്കും

നാല്‍പത്തിയൊമ്പതാമത്തെ അമീര്‍ കപ്പ് ഫൈനല്‍ ഓക്ടോബര്‍ 22 വെള്ളിയാഴ്ച നാൽപതിനായിരം പേർക്ക് ഇരിക്കാവുന്ന അൽ തുമാമ സ്‌റ്റേഡിയത്തില്‍ വച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അല്‍ സദ്ദ്, അല്‍ റയ്യാന്‍ ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

പ്രമുഖ ഖത്തറി ആര്‍ക്കിടെക്ടായ ഇബ്രാഹീം അല്‍ ജൈദ രൂപ കല്‍പന ചെയ്ത സ്റ്റേഡിയം അറബ് പരമ്പരാഗത തലപ്പാവിന്റെ മാതൃകയിലാണ്. 2022 ഫിഫ ലോകകപ്പിന്റെ ക്വര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ക്ക് വരെ വേദിയാകുന്ന ഈ സ്റ്റേഡിയത്തിൽ 2021 ഫിഫ അറബ് കപ്പിന്റെ സെമി ഫൈനല്‍ വരെയുള്ള മല്‍സരങ്ങളും നടക്കും.

മത്സരത്തിനുള്ള ടിക്കറ്റ് എങ്ങിനെ ലഭ്യമാകുമെന്നതടക്കമുള്ള വിവരങ്ങൾ പിന്നീട് ലഭ്യമാകും. ലോകകപ്പിനു വേണ്ടി ഒരുങ്ങിയ അൽ തുമാമക്കു പുറമെ ഖലീഫ സ്റ്റേഡിയം, അല്‍ ജുനൂബ് സ്റ്റേഡിയം, എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, അഹ്മദ് ബിന്‍ അലി സ്റ്റേഡിയം, അല്‍ ബയാത്ത് സ്റ്റേഡിയം എന്നീ സ്റ്റേഡിയങ്ങളും പൂർത്തിയായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button