InternationalQatarSports

അറബ് കപ്പ് കീരീടം അൾജീരിയക്ക്, ഖത്തറിനു മൂന്നാം സ്ഥാനം

ശനിയാഴ്ച അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അധിക സമയത്ത് ടുണീഷ്യയെ 2-0ന് പരാജയപ്പെടുത്തി അൾജീരിയ തങ്ങളുടെ കന്നി ഫിഫ അറബ് കപ്പ് കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.

പകരക്കാരനായ അമീർ സയൂദ് 99ആം മിനിറ്റിലാണ് അൾജീരിയക്ക് ലീഡ് നൽകിയത്. അധിക സമയത്തിന്റെ എക്ട്രാ ടൈമിൽ യസിൻ ബ്രഹിമി അൾജീരിയയുടെ രണ്ടാം ഗോളും സ്വന്തമാക്കി. 60,456 കാണികളാണ് ഫൈനൽ കാണാൻ എത്തിയിരുന്നത്.

അതിനു മുൻപു നടന്ന മത്സരത്തിൽ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഖത്തർ അറബ് കപ്പിലെ മൂന്നാം സ്ഥാനം നേടി. നിശ്ചിത സമയത്തും എക്ട്രാ ടൈമിലും ഗോൾ നേടാൻ രണ്ടു ടീമുകളും പരാജയപ്പെട്ടതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button