InternationalQatarSports

ഖത്തർ ലോകകപ്പിനുള്ള നാലാമത്തെ സ്റ്റേഡിയത്തിന്റെ അനാച്ഛാദനച്ചടങ്ങ് ആഘോഷമാക്കി അമീറും ഫുട്ബോൾ ഇതിഹാസങ്ങളും

ഖത്തർ ലോകകപ്പിന്റെ നാലാമത്തെ വേദിയുടെ അനാച്ഛാദന ചടങ്ങിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയും വിരമിച്ച സോക്കർ താരങ്ങളും ദേശീയ കായിക താരങ്ങളും പങ്കെടുത്തു.

ലോകകപ്പിന് രണ്ട് വർഷം ബാക്കി നിൽക്കെ ഉദ്ഘാടനം ചെയ്ത പുതിയ വേദിയിൽ നടന്ന അമീർ കപ്പിന്റെ ഫൈനലിൽ 20,000 ആരാധകർ  പങ്കെടുക്കുകയും അൽ അറബിയെ 2-1 ന് തോൽപ്പിച്ച് അൽ സാദ് കിരീടമുയർത്തുകയും ചെയ്തു.

ഫൈനൽ ആരംഭിക്കുന്നതിനു മുമ്പാണ് അമീർ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലേക്ക് എത്തിയത്. എഎഫ്‌സി പ്രസിഡന്റ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) ) ചീഫ് ഷെയ്ഖ് അഹമ്മദ് അൽ ഫഹദ് അൽ അഹമ്മദ് അൽ സബ, യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ, ക്യുഎഫ്എ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി എന്നിവരും പങ്കെടുത്തു.

മികച്ച രീതിയിൽ അലങ്കരിച്ച ലോകകപ്പ് വേദിയിലേക്ക് നടക്കുമ്പോൾ അമീർ ആരാധകരെ അഭിവാദ്യം ചെയ്യുകയും ഫിഫ പ്രസിഡന്റ് അമീറിനെ കൈമുട്ട് കൊണ്ട് സ്വാഗതം ചെയ്യുകയും ചെയ്തു. താമസിയാതെ ഖത്തർ ദേശീയഗാനവും സ്റ്റേഡിയത്തിൽ ആലപിക്കപ്പെട്ടു.

ഖത്തർ ലോകകപ്പ് 2022 ബ്രാൻഡ് അംബാസഡർമാരായ ഓസ്‌ട്രേലിയൻ താരം ടിം കാഹിൽ, കാമറൂൺ ഇതിഹാസം സാമുവൽ എറ്റോ, ബാഴ്‌സലോണ, സ്പെയിൻ ഇതിഹാസവും അൽ സാദ് പരിശീലകനുമായി സാവി ഹെർണാണ്ടസ് ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമായ മാൾ ഓഫ് ഖത്തറിനടുത്തുള്ള പുതിയ സ്റ്റേഡിയം സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) അനാച്ഛാദനം ചെയ്യുന്ന നാലാമത്തെ ലോകകപ്പ് മത്സര വേദിയാണ്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ ജനൗബ് സ്റ്റേഡിയം, എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് മുൻപ് അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button