HealthQatar

ഖത്തറിലെ ജനങ്ങളിൽ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ക്യാമ്പെയ്നുമായി എച്ച്എംസി

ഖത്തറിലെ ജനങ്ങളെ സ്ഥിരമായി രക്തം ദാനം ചെയ്യുന്നതിനായി പ്രോത്സാഹിപ്പിക്കുന്നതിനായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ഖത്തർ ബ്ലഡ് സർവീസസ് രാജ്യവ്യാപകമായി ഒരു കാമ്പയിൻ ആരംഭിച്ചു. ഡിസംബർ 19 ന് കതാര കൾച്ചറൽ വില്ലേജിൽ ആരംഭിച്ച ഈ കാമ്പെയ്ൻ ”ഖത്തർ…ഇറ്റ്സ് ഇൻ ബ്ലഡ്” എന്ന മുദ്രാവാക്യമുയർത്തിയാണു പ്രവർത്തിക്കുന്നത്.

“രക്തം നൽകാനും ഒരു ജീവൻ രക്ഷിക്കാനും പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” എച്ച്എംസി ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം ചെയർപേഴ്‌സൺ ഡോ. ഐനാസ് അൽ കുവാരി പറഞ്ഞു.

“രക്തം നൽകുന്നത് ജീവൻ രക്ഷിക്കുന്നു. നിങ്ങൾ നൽകുന്ന രക്തം അടിയന്തിര സാഹചര്യങ്ങളിലും ദീർഘകാല ചികിത്സ ആവശ്യമുള്ള ആളുകൾക്കു ജീവൻ രക്ഷിക്കാൻ പര്യാപ്തമാണ്. ആവശ്യമുള്ള രോഗികൾക്ക് രക്തം ലഭ്യമാണെന്നുറപ്പാക്കാൻ പുതിയ രക്തദാതാക്കളെ ഞങ്ങൾക്ക് ആവശ്യമാണ്.”

2021 ഏപ്രിൽ വരെ മൊബൈൽ രക്തദാന സംഘങ്ങൾ രാജ്യത്ത് പര്യടനം നടത്തുമെന്ന് ഡോ. അൽ കുവാരി പറഞ്ഞു. രണ്ട് രക്തദാന സെൻററുകൾക്കു പുറമെയാണിത്. ഹമദ് ജനറൽ ആശുപത്രിയുടെ അടുത്തുള്ളതും സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിലെ പുതിയ സ്ഥലവുമാണ് രക്തദാന സെൻററുകൾ.

“രക്തദാതാക്കൾ ഇല്ലാതെ, പല രോഗികളും ഇന്ന് ജീവിച്ചിരിക്കില്ല. തങ്ങളുടെ രക്തദാനത്തിലൂടെ നാമെല്ലാവരും ഈ മഹത്തായ രാജ്യത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന സന്ദേശവും ഞങ്ങൾ നൽകുന്നു.” അവർ പറഞ്ഞു.

വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നും ധാരാളം ജനപിന്തുണയുണ്ടെന്നും എന്നാൽ ലോകകപ്പിനു മുന്നോടിയായി ഇതു വർദ്ധിപ്പിക്കണമെന്നും അവർ വ്യക്തമാക്കി. കൃത്യമായ സുരക്ഷാ നടപടികൾ പാലിച്ചു തന്നെയാണ് രക്തദാന സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും അൽ കുവാരി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button