Qatar

മെബൈരീക്ക് ഇന്റർചേഞ്ചിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് അഷ്ഗൽ

എക്‌സ്‌പ്രസ് വേ പ്രോഗ്രാമിന്റെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’ മെബൈരീക്ക് ഇന്റർചേഞ്ചിന്റെയും സാൽവ റോഡിലെ ഇൻഡസ്ട്രിയൽ ഇന്റർസെക്ഷൻ എന്നറിയപ്പെടുന്ന ഖാലിദ് ബിൻ അഹമ്മദ് ഇന്റർചേഞ്ചിന്റെ നവീകരണത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഇൻഡസ്ട്രിയൽ ഏരിയയിലേക്കും സമീപ പ്രദേശങ്ങളായ ഐൻ ഖാലിദ്, അൽ മുറ, ന്യൂ ഫിരീജ് അൽ ഗാനിം, മുഐതർ, അൽ സൈലിയ, മെബൈറീഖ്, അബു നഖ്‌ല എന്നിവിടങ്ങളിലേക്കും പോകുന്ന യാത്രക്കാർക്കായി സൽവ റോഡിലൂടെയുള്ള ഗതാഗതം വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2022-ന്റെ മൂന്നാം പാദത്തോടെ പദ്ധതി പൂർത്തിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button