Qatar

ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള അവസാന തീയ്യതി അടുത്തുവെന്നോർപ്പിച്ച് അഷ്ഗൽ

മലിനജല ശുദ്ധീകരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കുന്നതിന് 2022 ഓഗസ്റ്റ് 1ന് മുമ്പ് ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ടാങ്കർ ഉടമകളെ ഓർമ്മിപ്പിച്ചു.

ടാങ്കറുകളെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതിനു ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന പുതിയ നിർബന്ധിത ആവശ്യം പബ്ലിക് വർക്ക്സ് അതോറിറ്റി (അഷ്ഗൽ) ഈ വർഷം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 1 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാത്ത ടാങ്കറുകളെ ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത് ഓഗസ്റ്റ് 1 മുതൽ അഷ്ഗൽ നിർത്തും. ടാങ്കറുകളെ നിരീക്ഷിച്ച് നിയുക്ത പ്ലാന്റുകളിൽ ഡിസ്ചാർജ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും നിരോധിത പ്രദേശങ്ങൾ ഒഴിവാക്കുകയുമാണ് ഇതു ലക്ഷ്യമിടുന്നത്.

2022 ഫിഫ ലോകകപ്പ് സമയത്ത് അവരുടെ ചലനം നിയന്ത്രിക്കുന്നതിന് പുറമേയാണിത്. ടാങ്കറുകളുടെ ചലനം തുടർച്ചയായി നിരീക്ഷിക്കുന്നതിനും പരിസ്ഥിതി നിയമങ്ങളുടെ ലംഘനങ്ങൾ കുറയ്ക്കുന്നതിനും പുതിയ ഉപകരണം സഹായിക്കും. കൂടാതെ, പുതിയ സംവിധാനം ഖത്തറിലുടനീളം ടാങ്കറുകൾ സഞ്ചരിക്കുന്ന യാത്രാദൂരം കുറയ്ക്കുമെന്നും അവയുടെ സ്ഥാനങ്ങളും ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ സാമീപ്യവും നിർണ്ണയിക്കുമെന്നും അതോറിറ്റി നേരത്തെ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button