InternationalQatarSports

അൽ സദ്ദിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ബാഴ്സലോണ അഭ്യൂഹങ്ങളെക്കുറിച്ച് സാവി

ബാഴ്സ പരിശീലകനായി സ്ഥാനമേറ്റെടുക്കും എന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സാവി ഹെർണാണ്ടസ്. അൽ സദ്ദിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധയെന്നും മറ്റൊന്നിനെ കുറിച്ചും ഇപ്പോൾ പറയാൻ തനിക്കു കഴിയില്ലെന്നും സാവി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു വ്യക്തമാക്കി.

റൊണാൾഡ് കൂമാനെ ബാഴ്സലോണ കഴിഞ്ഞ ദിവസം പുറത്താക്കിയതോടെയാണ് ക്ലബിന്റെ ഇതിഹാസ താരമായ സാവി പരിശീലകനായി വരാൻ സാധ്യത വർദ്ധിച്ചത്. 2019 മുതൽ ഖത്തരി ക്ലബായ അൽ സദ്ദിന്റെ പരിശീലകനാണ് മുൻ ബാഴ്സ നായകനായ സാവി.

സാവി അൽ സദ്ദ് വിട്ടാൽ അതു ഖത്തരി ക്ലബിനു കനത്ത തിരിച്ചടി തന്നെയാണ്. രണ്ടു വർഷത്തിൽ ഏഴു കിരീടങ്ങൾ അൽ സദ്ദിനു നേടിക്കൊടുത്ത സാവിക്കു കീഴിൽ ലീഗിൽ 34 മത്സരങ്ങളിൽ തോൽവിയറിയാതെ ടീം മുന്നോട്ടു പോകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button