CRIMEQatar

ഖത്തറിൽ വീണ്ടും മയക്കുമരുന്നു വേട്ട

എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്സിലെ തപാൽ കൺസൈൻമെന്റ് കസ്റ്റംസ് വകുപ്പിലെ ഇൻസ്പെക്ടർമാർ ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.

ട്വിറ്ററിൽ പങ്കുവെച്ച നിരവധി ഫോട്ടോകളിൽ, ഇരുമ്പ് സ്പെയർ പാർട്സ് അടങ്ങിയ ഷിപ്പ്മെന്റ് ട്യൂബിനുള്ളിൽ മയക്കുമരുന്ന് പദാർത്ഥം കണ്ടെത്തിയതായി കസ്റ്റംസ് വ്യക്തമാക്കി. പിടികൂടിയ ഹാഷിഷിന്റെ ആകെ തൂക്കം 280 ഗ്രാമാണ്.

തിങ്കളാഴ്ചയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് പിടികൂടിയിരുന്നു. 2716 ഗുളികകളാണ് അന്ന് പിടിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button