InternationalQatarSports

ഖത്തർ ലോകകപ്പിന് ബ്രസീലുണ്ടാകും, ലാറ്റിനമേരിക്കയിൽ നിന്നും യോഗ്യത നേടുന്ന ആദ്യ ടീമായി കാനറികൾ

ലാറ്റിനമേരിക്കയിൽ നിന്നും ഖത്തർ ലോകകപ്പിനു യോഗ്യത നേടുന്ന ആദ്യത്തെ ടീമായി ബ്രസീൽ. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയതോടെയാണ് ബ്രസീൽ ഖത്തർ ലോകകപ്പിനു ടിക്കറ്റുറപ്പിച്ചത്.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ ലൂകാസ് പക്വറ്റ നേടിയ ഒരേയൊരു ഗോളിലാണ് ബ്രസീൽ കൊളംബിയക്കെതിരെ വിജയം നേടിയത്. ഇതോടെ യോഗ്യത ഗ്രൂപ്പിൽ 12 മത്സരങ്ങളിൽ നിന്നും 11 ജയവും ഒരു സമനിലയും അടക്കം 34 പോയിന്റാണ് ബ്രസീൽ നേടിയത്.

ബ്രസീലിനെതിരെ നടക്കുന്ന അടുത്ത മത്സരം വിജയിച്ചാൽ അർജന്റീനക്കും ലോകകപ്പിനു യോഗ്യത ഉറപ്പിക്കാം. ലാറ്റിനമേരിക്കയിൽ നിന്നുള്ള ബ്രസീലിനു പുറമെ യൂറോപ്പിൽ നിന്നും ജർമനിയും ഡെന്മാർക്കും ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button