Qatar

നിലവിലുള്ള കോവിഡ് പ്രതിരോധ നടപടികള്‍ തുടരാനും യാത്ര, എയര്‍ ഫ്രൈറ്റ് ഓഫീസുകളെ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം നൽകാനും ക്യാബിനറ്റ് തീരുമാനം

ഖത്തറിൽ നിലവിലുള്ള കോവിഡ് പ്രതിരോധ നടപടികള്‍ തുടരാനും യാത്ര, എയര്‍ ഫ്രൈറ്റ് ഓഫീസുകളെ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം നൽകുന്നതുൾപ്പെടെ തീരുമാനങ്ങളും ഖത്തര്‍ കാബിനറ്റ് ഇന്നലെ കൈക്കൊണ്ടു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് പ്രതിരോധത്തിന് ഇതുവരെയെടുത്ത നടപടികൾ പൊതുജനാരോഗ്യ മന്ത്രി യോഗത്തിൽ വിശദീകരിച്ചു.

യാത്ര, എയര്‍ ഫ്രൈറ്റ് ഓഫീസുകളെ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം, ട്രാവൽ, ഫ്രൈറ്റ് ഓഫീസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നിര്‍ണ്ണയിക്കുന്നതിനുള്ള കരട് തീരുമാനത്തിന് അംഗീകാരം, ട്രാവല്‍ ഓഫീസുകളുടെയും എയര്‍ കാര്‍ഗോ ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങൾ  നിര്‍ണ്ണയിക്കുന്നതിനുള്ള ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റിന്റെ കരട് തീരുമാനത്തിന് അംഗീകാരം എന്നിവയാണ് മറ്റുള്ളവ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button