InternationalQatar

കാറക്കോറം മലനിരകൾ കീഴടക്കി ഖത്തർ സ്വദേശിയായ ഫഹദ് ബദർ

സമുദ്രനിരപ്പിൽ നിന്ന് 8,047 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കാറക്കോറം മലനിരകൾ കീഴടക്കി ഖത്തർ സ്വദേശിയായ ഫഹദ് അബ്ദുൾറഹ്മാൻ ബദർ. ചൈനയുടെയും പാകിസ്ഥാന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ പന്ത്രണ്ടാമത്തെ ഉയർന്ന കൊടുമുടിയാണ് കാറക്കോരം.

2021 ജനുവരിയിലെ ശൈത്യകാല യാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് ഫഹദ് ബദർ ഈ ദൗത്യത്തിനായി ഒരുങ്ങാൻ തുടങ്ങിയത്. ആ സമയത്ത് “അമാ ദബ്ലം” കൊടുമുടി വിജയകരമായി കീഴടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

എവറസ്റ്റ്, ലോട്ട്സെ എന്നിവയ്ക്ക് ശേഷം ഫഹദ് കയറിയ 8000 മീറ്ററിൽ അധികമുള്ള മൂന്നാമത്തെ കൊടുമുടിയാണിത്. ഇതോടെ ഈ കൊടുമുടികളിൽ കയറിയ ചുരുക്കം ചില അറബികളിൽ ഒരാളായി അദ്ദേഹം മാറി. തിരിച്ചിറങ്ങുമ്പോൾ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും തന്റെ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button