Qatar

ദോഹ എക്സ്പോ സംഘാടകർ വോളന്റിയർമാർക്കുള്ള ഇന്റർവ്യൂ ആരംഭിച്ചു

എക്സ്പോ 2023 ദോഹയുടെ സംഘാടകർ ആറ് മാസത്തെ ഇവന്റിൽ പ്രധാന പങ്ക് വഹിക്കുന്ന വോളന്റിയർമാർക്കുള്ള ഇന്റർവ്യൂ പ്രക്രിയ ആരംഭിച്ചു.

ഓഗസ്റ്റ് 12 ശനിയാഴ്ച ആരംഭിച്ച ഇന്റർവ്യൂ ഘട്ടം സെപ്റ്റംബർ 9 വരെ തുടരും. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 50,000 പേർ താൽപ്പര്യം പ്രകടിപ്പിച്ചതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തങ്ങളുടെ സമർപ്പിത ഗ്രീൻടീമിൽ ചേരുന്നതിനായി മൊത്തം 2,200 വോളണ്ടിയർമാരെ റിക്രൂട്ട് ചെയ്യാനാണ് സംഘാടകർ ശ്രമിക്കുന്നത്.

ഗ്രീൻടീമിന്റെ ഭാഗമാകാൻ താൽപര്യം രേഖപ്പെടുത്തിയ വ്യക്തികളെ ഇപ്പോൾ എക്‌സ്‌പോ 2023 ദോഹ ഇമെയിൽ വഴി ബന്ധപ്പെടുന്നു.  അതിൽ അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നു.

അഭിമുഖം വിജയകരമായി പൂർത്തിയാക്കിയാൽ, സന്നദ്ധപ്രവർത്തകർക്ക് ഔദ്യോഗിക റോൾ നൽകും. അതിനു പിന്നാലെ ഷിഫ്റ്റ് ഷെഡ്യൂളിംഗ്, പരിശീലന സെഷനുകൾ എന്നിവക്കു ശേഷം  സന്നദ്ധപ്രവർത്തനങ്ങൾ ആരംഭിക്കും.

എക്‌സ്‌പോ 2023ന്റെ ആറ് മാസ കാലയളവിൽ, ഓരോ സന്നദ്ധപ്രവർത്തകനും ആഴ്‌ചയിൽ രണ്ട് ദിവസങ്ങളിലായി മൊത്തം 45 ഷിഫ്റ്റുകൾ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ഷിഫ്റ്റിന്റെയും ദൈർഘ്യം അവരുടെ ചുമതലയെ ആശ്രയിച്ച് ആറ് മുതൽ എട്ട് മണിക്കൂർ വരെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button