KeralaQatar

ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർകുന്നിൽ അസീബ് (34) നിര്യാതനായി.

രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും സന്ദർശക വിസയിൽ ഖത്തറിൽ ഉണ്ട്.

മാലിക്, ഹവ്വാബി എന്നിവരാണ് മാതാപിതാക്കൾ. ഫാത്തിമ ജുമാന ഭാര്യയും ഹനിയ ഫാത്തിമ, അബ്ദുൽ ഹലീം എന്നിവർ മക്കളുമാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button