KeralaQatar

മലയാളി ബാലൻ ഖത്തറിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു

മലയാളി ബാലന്‍ ഖത്തറിൽ വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടു. ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകരിൽ ഒരാളായ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകനായ പതിനൊന്ന് വയസുള്ള മിസ്ഹബ് അബ്ദുല്‍ സലാമാണു മരിച്ചത്.

ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ ഉടനെ ഹമദ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആബിദ മാതാവും സന, മുഹമ്മദ്, ഫാത്തിമ, ദില്‍ന എന്നിവര്‍ സഹോദരങ്ങളുമാണ്. മയ്യത്ത് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button