Qatar

ഖത്തർ ദേശീയ ദിന പരേഡ് രാവിലെ ആരംഭിക്കും, കോർണിഷിൽ രാത്രി കരിമരുന്നു പ്രയോഗമുണ്ടാകും

കോർണിഷിലെ ഖത്തർ ദേശീയ ദിന പരേഡ് ഡിസംബർ 18 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. പൊതുജനങ്ങൾക്കുള്ള പ്രവേശനം കഴിഞ്ഞ വർഷത്തെ പോലെ ക്ഷണപ്രകാരം മാത്രമായിരിക്കും. ദേശീയ ദിനാഘോഷങ്ങളുടെ സുരക്ഷാ സമിതി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷത്തെ ആഘോഷവേളയിൽ ഉണ്ടായതു പോലെ ബാർകോഡ് മുഖേനയുള്ള ക്ഷണങ്ങൾ വഴിയായിരിക്കും പ്രവേശനമെന്ന് ഫെസിലിറ്റീസ് ആൻഡ് അതോറിറ്റി സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. അലി ഖാജിം അൽ അത്ബി പറഞ്ഞു.

കോർണിഷിലെ ക്ഷണിതാക്കൾക്കായി രാവിലെ 7:30 വരെ പാതകൾ തുറന്നിട്ടിരിക്കുമെന്നും അതിനുശേഷം പാതകൾ അടയ്‌ക്കുമെന്നും പ്രവേശനം അനുവദിക്കില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം നിശ്ചയിച്ച പാതകൾ ഉപയോഗിക്കാൻ ക്ഷണിതാക്കളോട് ആഹ്വാനം ചെയ്തു.

രണ്ട് സ്ഥലങ്ങൾ പൊതുജനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു, നോർത്ത് പ്ലാറ്റ്‌ഫോമുകളിൽ 6,557 പേരെയും സൗത്ത് പ്ലാറ്റ്‌ഫോമുകളിൽ 2,706 പേരെയും ഉൾക്കൊള്ളും. ഇവന്റിലേക്ക് ക്ഷണിക്കപ്പെട്ട മൊത്തം പൊതുജനങ്ങളുടെ എണ്ണം ഏകദേശം 9,586 ആണ്.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം ദോഹ കോർണിഷിൽ കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും, അതിന്റെ സമയം അറബ് കപ്പ് ഫൈനലിന് അവസാനമാകുന്ന സമയത്തായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button