Qatar

ഖത്തറിൽ എട്ടു ബീച്ചുകൾ നവീകരണത്തിനു ശേഷം തുറക്കുന്നു

ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ആരാധകരെ സ്വാഗതം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം നവംബർ 1ന് നവീകരണം പൂർത്തിയാക്കിയ എട്ട് ബീച്ചുകൾ വീണ്ടും തുറക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

സീലൈൻ പബ്ലിക് ബീച്ച്, അൽ വക്ര പബ്ലിക് ബീച്ച്, അൽ വക്ര ഫാമിലി ബീച്ച്, സിമൈസ്മ ഫാമിലി ബീച്ച്, അൽ ഫെർക്കിയ ബീച്ച്, സഫ അൽ തൗഖ് ബീച്ച്, അൽ ഗരിയ ബീച്ച്, അൽ ഖറൈജ് ബീച്ച് എന്നിവയാണ് നവീകരിച്ച ബീച്ചുകൾ.

“സന്ദർശകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി ഞങ്ങൾ 18 ബീച്ചുകൾ നവീകരിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ, ലോകകപ്പിനു മുന്നോടിയായി അവയിൽ എട്ടെണ്ണം നവംബർ ഒന്നിന് വീണ്ടും തുറക്കും.”മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജിൻ സുലൈമാൻ അൽ അബ്ദുല്ല പറഞ്ഞു.

വെള്ളിയാഴ്ച അൽകാസ് ടിവി ചാനലിന്റെ അൽ മജ്‌ലിസ് പരിപാടിയിൽ സംസാരിക്കവെ, നവീകരണ പദ്ധതി പ്രകാരം ബീച്ചുകളിൽ നടപ്പാതകൾ, വ്യത്യസ്ത ഡിസൈനുകളുടെ ഷേഡുകൾ, സ്ഥിരം ടോയ്‌ലറ്റുകൾ, കിയോസ്‌ക്കുകൾ, ബാർബിക്യൂ ഏരിയകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വോളിബോൾ, ഫുട്‌ബോൾ ഗ്രൗണ്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button