InternationalQatar

ഖത്തറിൽ നിന്നു പുറത്തു പോയി ആറു മാസമാകാത്തവർക്ക് എക്സെപ്ഷണൽ എൻട്രി പെർമിറ്റ് ആവശ്യമില്ല, അല്ലാത്തവർ ഫീസടക്കണം

ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്നതിന്റെ ഭാഗമായി, ജൂലൈ 12 മുതൽ താമസക്കാർക്കും വർക്ക് വിസയുള്ള സന്ദർശകർക്കും എക്സെപ്ഷണൽ എൻട്രി പെർമിറ്റ് ആവശ്യമില്ലെന്ന് എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

“രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ, അതായത് അവർക്ക് സാധുവായ റസിഡൻസ് പെർമിറ്റ് ഉണ്ടാവുകയും ഖത്തറിൽ നിന്ന് പുറത്തുപോയിട്ട് ആറുമാസത്തിൽ കുറവുമാണെങ്കിൽ, അവർക്ക് എക്സെപ്ഷണൽ എൻട്രി പെർമിറ്റ് ഇല്ലാതെ പ്രവേശിക്കാമെന്ന് മേജർ അബ്ദുല്ല അൽ ജാസ്മി ഖത്തർ ടിവിയോടു പറഞ്ഞു.

ആറുമാസത്തിലേറെയായി താമസക്കാർ ഖത്തറിൽ നിന്ന് പുറത്തുപോയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ചില സാഹചര്യങ്ങളാൽ അവരുടെ റസിഡൻറ് പെർമിറ്റ്, ഐഡി എന്നിവ കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, മുൻപു ചെയ്തിരുന്ന പോലെ ഹുകൂമി (ഖത്തർ ഇ-ഗവൺമെന്റ്) വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ മെട്രാഷ് 2 വഴിയോ ഫീസ് അടച്ചു രാജ്യത്തേക്ക് മടങ്ങാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button