HealthQatar

വാക്സിനേഷൻ പൂർത്തിയാക്കിയില്ലെങ്കിലും ഹോട്ടൽ ക്വാറൻറീനിൽ നിന്നും ഒഴിവാക്കപ്പെടുന്ന വിഭാഗങ്ങൾ

ജൂലൈ 12 മുതൽ നിലവിൽ വരുന്ന യാത്ര നയത്തിന്റെ ഭാഗമായി വാക്സിനേഷൻ പൂർത്തിയാക്കാത്ത ചില വിഭാഗം ആളുകളെ ഖത്തർ ഹോട്ടൽ ക്വാറന്റീനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ:

– വാക്‌സിനെടുത്ത രക്ഷിതാക്കള്‍ക്കൊപ്പമോ അല്ലാതെയോ തിരിച്ചുവരുന്ന 18 വയസില്‍ താഴെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികൾ
– വാക്‌സിനെടുത്ത ഭര്‍ത്താവിനൊപ്പമോ ഒരേ വീട്ടില്‍ താമസിക്കുന്ന ബന്ധുവിനൊപ്പമോ ഖത്തറിലേക്കു വരുന്ന ഗര്‍ഭിണികൾ, രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുലകൊടുക്കുന്ന അമ്മമാര്‍
– 75 വയസിന് മീതെ പ്രായമുള്ളവര്‍
– ഖത്തര്‍ ഗവണ്‍മെന്റ് ചിലവില്‍ ചികില്‍സക്ക് പുറത്ത് പോയി തിരിച്ച് വരുന്നവര്‍

രക്ഷിതാക്കള്‍ രണ്ട് പേരും ഖത്തര്‍ ഗവണ്‍മെന്റ് അംഗീകരിച്ച വാക്‌സിനെടുത്തവരാണെങ്കില്‍ അവരുടെ വാക്‌സിനെടുക്കാത്ത 18 വയസില്‍ താഴെയുളള കുട്ടികളെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കുകയും പകരം 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയുകയും വേണം.

ഖത്തറില്‍ നിന്നും വാക്‌സിനെടുത്ത് പതിനാല് ദിവസം കഴിയാത്തവരേയും ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കും. അവര്‍ 7 ദിവസമോ 14 ദിവസം പൂര്‍ത്തിയാകാന്‍ ആവശ്യമുളളത്ര ദിവസങ്ങളോേ ഏതാണ് കുറവെങ്കില്‍ അത്ര ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button