InternationalQatarSports

അത്ഭുതങ്ങളുമായി ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ഇന്ന്, ഭാഗ്യചിഹ്നത്തെയും ഇന്നു വെളിപ്പെടുത്തും

ഫിഫ ലോകകപ്പ് ഖത്തർ 2022 ഭാഗ്യചിഹ്നത്തിന്റെ വെളിപ്പെടുത്തൽ ഇന്നുണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) അറിയിച്ചു.

ലോകകപ്പ് ഗ്രൂപ്പുകളെ അറിയാനുള്ള നറുക്കെടുപ്പു നടക്കുന്ന വെള്ളിയാഴ്ച തന്നെ ഭാഗ്യചിഹ്നത്തെയും വെളിപ്പെടുത്തുമെന്ന് എസ്‌സി ഡയറക്ടർ ജനറൽ യാസർ അൽ ജമാലാണു വ്യക്തമാക്കിയത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തവും അതുല്യവുമായിരിക്കും ലോകകപ്പിന്റെ ഭാഗ്യചിഹ്നമെന്നും ഓരോ വ്യക്തിയും മസ്‌കട്ടിനെ വ്യത്യസ്തമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന നറുക്കെടുപ്പിൽ നിരവധി ആശ്ചര്യങ്ങൾ കാണാമെന്നും മുമ്പത്തെ എല്ലാ നറുക്കെടുപ്പുകളിൽ നിന്നും മറ്റൊരു തലത്തിലുള്ള ചടങ്ങായിരിക്കുമിതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button