Qatar

അശ്രദ്ധമായ ഡ്രൈവിംഗിന് അഞ്ചു വാഹനങ്ങൾ പിടിച്ചെടുത്തു

.പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രിഫ്റ്റ് ചെയ്തതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഡ്രൈവർമാർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഏപ്രിൽ 28ന് ഒരു ട്വീറ്റിൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അവസാനിപ്പിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button