Qatar

സെൽഫ് സർവീസ് കാർഡ് പ്രിന്റിംഗ് മെഷീനുകൾ അവതരിപ്പിച്ച് കൊമേഴ്സ്യൽ ബാങ്ക്

ഖത്തറിലെ പ്രമുഖ ഡിജിറ്റൽ ബാങ്കായ കൊമേഴ്‌സ്യൽ ബാങ്ക് അതിന്റെ ഏറ്റവും പുതിയ സേവനമായി സെൽഫ് സർവീസ് കാർഡ് പ്രിന്റിംഗ് മെഷീനുകൾ അവതരിപ്പിച്ചു. ഡിജിറ്റലൈസേഷനും പ്രോസസ്സ് ഓട്ടോമേഷനും വഴി ഉപഭോക്താവിന്റെ ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ബാങ്കിന്റെ പദ്ധതികളുടെ ഭാഗമായാണിത്.

എല്ലാ പുതിയ കാർഡുകൾക്കും പുതുക്കിയ കാർഡ്, കാർഡ് മാറ്റിസ്ഥാപിക്കൽ എന്നിവക്ക് അപേക്ഷിച്ചവർക്കും സൗകര്യപ്രദമായ ഈ സേവനത്തിലൂടെ നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെൽഫ് സർവീസ് കാർഡ് പ്രിന്റിംഗ് മെഷീനുകൾ വഴി പെട്ടെന്നു തന്നെ കാർഡ് പ്രിൻറ് ചെയ്തെടുക്കാൻ കഴിയും.

മെഷീനിൽ കാർഡ് അച്ചടിക്കാൻ കഴിയുന്ന സമയമാകുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു എസ്എംഎസ് ലഭിക്കും. അവർക്ക് അടുത്തുള്ള സെൽഫ് സർവീസ് കാർഡ് പ്രിന്റിംഗ് മെഷീൻ ലൊക്കേഷൻ സന്ദർശിച്ച് സ്ക്രീനിലെ നിർദ്ദേശങ്ങൾ പാലിച്ച് എളുപ്പത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തെടുക്കാം. 2 മിനിറ്റിൽ താഴെ സമയം മാത്രമേ ഇതിനു വേണ്ടി വരൂ.

നിലവിൽ, കൊമേഴ്സ്യൽ ബാങ്ക് വില്ലാജിയോ മാൾ ബ്രാഞ്ചിലും അൽ വക്ര അവന്യൂ ബ്രാഞ്ചിലും മാത്രമാണ് സെൽഫ് സർവീസ് കാർഡ് പ്രിന്റിംഗ് മെഷീനുകളുള്ളത്, കൂടുതൽ സ്ഥലങ്ങൾ ഉടനെ ഇവ വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button