Qatar

റമദാനിലെ പൂർണ്ണചന്ദ്രൻ വ്യത്യസ്തമായിരിക്കും, ഖത്തറിലുള്ളവർക്ക് കാണാം

ഈ വർഷം വിശുദ്ധ റമദാൻ മാസത്തിലെ പൂർണ്ണചന്ദ്രൻ തികച്ചും വ്യത്യസ്തമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. “സൂപ്പർമൂൺ” എന്നറിയപ്പെടുന്ന പൂർണ്ണചന്ദ്രൻ സാധാരണ പൗർണ്ണമി ദിവസമുള്ളതിനേക്കാൾ 14 ശതമാനം വലുതായും 30 ശതമാനം കൂടുതൽ തിളക്കമുള്ളതുമായി കാണപ്പെടും. ചന്ദ്രൻ ഭൂമിയോട് അൽപ്പം കൂടി അടുത്തു വരുന്നതു കൊണ്ടാണ് ഈ പ്രതിഭാസം.

തിങ്കളാഴ്ച വൈകുന്നേരം മുതൽ 2021 ഏപ്രിൽ 26 ചൊവ്വാഴ്ച സൂര്യോദയത്തിന് തൊട്ടുമുൻപ് വരെ ഖത്തറിലുള്ളവർക്ക് നഗ്നനേത്രങ്ങളാൽ സൂപ്പർമൂൺ പ്രതിഭാസം കാണാനും നിരീക്ഷിക്കാനും കഴിയുമെന്ന് ക്യുസിഎച്ചിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൗക്ക് പറഞ്ഞു. തിങ്കളാഴ്ച ചന്ദ്രോദയ സമയമായ വൈകുന്നേരം 5:22 മുതൽ പിറ്റേന്ന് രാവിലെ 5:10 വരെ ഇത് കാണാൻ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button