CRIMEQatar

ഗെയിമിംഗ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞു

ഇലക്ട്രോണിക് ഗെയിമിംഗ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം ഖത്തർ എയർ കാർഗോ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പരാജയപ്പെടുത്തി.

ഒരു ഉദ്യോഗസ്ഥന്റെ സംശയത്തെ തുടർന്ന് പരിശോധിച്ച തപാൽ പാഴ്സലുകളിലൊന്നിൽ ഗെയിമിംഗ് ഉപകരണങ്ങളിൽ ഒളിപ്പിച്ച നിലയിൽ 235 ഗ്രാം കഞ്ചാവ് കണ്ടെത്തി.

രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര് പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണാ മാർഗങ്ങളും അവർ സജ്ജീകരിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button